Kerala
ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമില്ല; ഉത്സവം മാറ്റി

ശബരിമല ക്ഷേത്രം ഭക്തർക്കാതി തുറന്ന് നൽകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഉത്സവവും മാറ്റിവച്ചു.
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും വിഷയത്തിൽ എപ്പോഴും തന്ത്രിമാരുടെ അഭിപ്രായം ആരായുമെന്നും മന്ത്രി അറിയിച്ചു.
ശബരിമല ഭക്തർക്കായി തുറന്നുകൊടുക്കുന്നതിൽ പുനരാലോചന വേണമെന്ന് തന്ത്രി അറിയിച്ചു. ഇത് സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഉത്സവം നടത്താനാണ് തീരുമാനിച്ചിരുന്നത്, എന്നാൽ കഴിഞ്ഞ മാസത്തെ സ്ഥിതിയല്ല ഇപ്പോഴെന്ന് തന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.







