Kodanchery
കർഷക ദിനാചരണത്തിൻ്റെ ഭാഗമായി കർഷകരെ ആദരിച്ചു

കോടഞ്ചേരി: കേരള കോൺഗ്രസ് (എം) കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ചും കൈനീട്ടം നൽകിയും മണ്ഡലം പ്രസിഡൻ്റ് സിബി പുളിമൂട്ടിലിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഷാജി മുട്ടത്ത്, സഹകരണ ബാങ്ക് ഡയറക്ടർ ജോണി താഴത്തു ലവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.






