കോഴിക്കോട് ഭദ്രാസനം പതിനേഴാമത് സുവിശേഷ മഹായോഗത്തിന് തുടക്കമായി

കോടഞ്ചേരി:കോഴിക്കോട് ഭദ്രാസനം പതിനേഴാമത് സുവിശേഷ മഹായോഗം ലോഗോസ് 2026 ന് വേളങ്കോട് സെന്റ് മേരീസ് സുറിയാനി സുനോറോ പള്ളിയിൽ തുടക്കം കുറിച്ചു.
ഇന്നും നാളെയും ഞായറാഴ്ചയുമായി നടത്തപ്പെടുന്ന സുവിശേഷം മഹായോഗത്തിന് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
യുവതലമുറ ലഹരിക്ക് അടിമപ്പെട്ട് സമൂഹത്തിൽ നിന്നും കുടുംബ പ്രാർത്ഥനയിൽ നിന്നു അകന്ന് പോകുന്നത് നാടിന് ആപാത്താണ് , ഇത് തിരികെ കൊണ്ടുവരേണ്ടത് ഓരോ കുടുംബനാഥൻ്റെയും കുടുംബനാഥയുടെയും ഉത്തരവാദിത്യമാണന്ന് സക്കറിയസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
കോഴിക്കോട് ഭദ്രാസനം മെത്രാപ്പോലീത്ത പോലീത്ത അഭിവന്ദ്യ.പൗലോസ് മോർ ഐറെ നിയോസ് അദ്ധ്യക്ഷത വഹിച്ചു. വെട്ടിക്കൽ സെമിനാരി ഡയറക്ടർ ഫാ.ബിജു പാറേക്കാട്ടിൽ വന്ദ്യ വൈദീകർക്കും സൺഡേ സ്ക്കൂൾ അദ്ധ്യാപകർക്കും മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.
സന്ധ്യ പ്രാർത്ഥനക്ക് ശേഷം ഗാന ശിശ്രുഷയും വേദ വായനയും നടത്തി. ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ. സ്കറിയ ഈന്തലാകുഴി സ്വാഗതം ആശംസിച്ചു. ഭദ്രാസന സെക്രട്ടറി ഫാ അനീഷ് കവുംങ്ങും പ്പിള്ളിൽ, ഫാ റെജി കോലാനിക്കൽ ഫാ.ഫിലിപ്പ് ജോൺ മൈക്കോട്ടുങ്കര, ഫാകുര്യാക്കോസ് തൈയ്യിൽ, ഫാ. സിജോ താന്നിയാക്കട്ടയിൽ, ഫാ.ബേസിൽ തമ്പി , ഫാ. ജെയേഴ്സ് ജേക്കബ്ബ് പുലിക്കോട്ടിൽ, ഫാ.ബിജോയി അറാക്കുടി,സന്തോഷ് മാളിയേക്കൽ, ബിജു കരിക്കാച്ചിറ, വർഗ്ഗീസ് പടയാട്ടിൽ, കെഎം പൗലോസ് എന്നിവർ നേതൃത്വം നൽകി.







