Kodanchery

പ്രതിഷ്ഠാദിന മഹോത്സവം

കോടഞ്ചേരി:കണ്ണോത്ത് ശ്രീലക്ഷ്മി ഭഗവതി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 28, മാർച്ച് 1 ശനി, ഞായർ തീയതികളിൽ ക്ഷേത്രം തന്ത്രി കരുവാറ്റ ഇല്ലം ബാബു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. ശത്രുസംഹാരിണിയായ ഭദ്രകാളിയുടെയും, ഐശ്വര്യ പ്രധാനിയായ ലക്ഷ്മി ദേവിയുടെയും കൃപാകടാക്ഷത്തിനും അനുഗ്രഹത്തിനും വേണ്ടി എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ക്ഷേത്രത്തിൽ നടത്തപ്പെടുന്ന പ്രധാന വഴിപാടുകൾ. അഷ്ടദ്രവ്യ മഹാഗണപതി ഹോമം മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ, വിശേഷാൽ നാഗപൂജ, ഭക്തർക്ക് നടത്താവുന്നതാണെന്ന്
ആഘോഷ കമ്മിറ്റി ചെയർമാൻ മധു കെ കൺവീനർ സുരേഷ് വിഎസ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button