Kodanchery

കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി

കോടഞ്ചേരി:കണ്ണോത്ത് കളപ്പുറം വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരീസ് ഇടവക വികാരി ഫാ. ബിനു പുളിക്കൽ കൊടിയേറ്റം നിർവഹിച്ചു.

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 28 വരെ ദിവസവും വൈകിട്ട് 4.30ന് ജപമാല, 5 മണിക്ക് വി. കുർബാന, തുടർന്ന് നൊവേന എന്നിവ ഉണ്ടായിരിക്കും.

28ന് ആഘോഷമായ വി. കുർബാനക്കും നൊവേനക്കും ശേഷം നേർച്ച ഭക്ഷണം തുടർന്ന് സമാപനം.

Related Articles

Leave a Reply

Back to top button