Mukkam

ഈ കുരുന്നുകൾ പിരിയുന്നു, രോഗപ്പകർച്ച തടയാൻ

മുക്കം :കല്ലുരുട്ടി പൂവത്തേരി ചാലിൽ വീട്ടിൽ അരുണിൻറെയും ഷാൽ മിയുടെ മക്കൾ, ഒറ്റപ്രസവത്തിലുണ്ടായ മൂന്ന് കുഞ്ഞുങ്ങൾ.എട്ടുമാസമായപ്പോഴാണ് മൂന്നുപേർക്കും വളർച്ചക്കുറവും കൈകാലുകൾക്ക് വളർച്ചയില്ലാത്തതും ശ്രദ്ധയിൽപ്പെട്ടത്. പല ഡോക്ടർമാരെയും കാണിച്ചു.

രണ്ടു മാസം മുൻപ് ഈഥനെ കഫക്കെട്ടിനെത്തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ 20 ദിവസത്തോളം കിടത്തിച്ചികിത്സിച്ചിട്ടും രോഗം കുറഞ്ഞില്ല. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്. എം.എ.) സ്ഥിരീകരിച്ചത്. വൈകാതെ മറ്റു രണ്ടുകുട്ടികൾക്കും ഇതേരോഗം സ്ഥിരീകരിച്ചു. കുഞ്ഞുങ്ങൾക്ക് രണ്ടുവയസ്സ് തികയാത്തതിനാൽ ജീൻ തെറപ്പി ഫലപ്രദമാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. അതിനുവേണ്ട 50 കോടി രൂപയാണ് കുടുംബത്തിനു മുൻപിൽ പ്രതിസന്ധിയാകുന്നത്. ‘മൂന്നുപേരിൽ ആരെയും കൈവിടാൻ ഞങ്ങൾക്കാവില്ലല്ലോ’-അരുണിൻ്റെവാക്കുകൾ

നെഞ്ചിലെ പേശികൾ ചുരുങ്ങുന്ന സങ്കീർണ അവസ്ഥയിലാണ് കുഞ്ഞുങ്ങളിപ്പോൾ. കഫക്കെട്ടും ശ്വാസകോശത്തിലെ അണുബാധയും പകരാതിരിക്കാൻ കുഞ്ഞുങ്ങളെ തത്‌കാലം വേർപിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കുടുംബം. ഒലിവറിനെയും ഡേവിഡിനെയും വ്യാഴാഴ്ച വൈകീട്ടോടെ മുത്തപ്പൻപുഴയിലെ ഷാൽമിയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിച്ചു. ഈഥൻ കല്ലുരുട്ടിയിലെ വീട്ടിലും.

കല്ലുരുട്ടി സെയ്ൻ്റ് തോമസ് പള്ളിക്കു മുന്നിലെ ചികിത്സാസഹായ സമിതിയുടെ ഓഫീസിൽ ഒരു നാടൊന്നാകെ കാത്തിരി ക്കുകയാണ്, 50 കോടിയെന്ന കടമ്പ കടക്കുന്നതും കാത്ത്

Related Articles

Leave a Reply

Back to top button