Koodaranji
കൂടരഞ്ഞി ബഡ്സ് സ്കൂൾ ആയാ നിയമനം: അഭിമുഖം മാറ്റിവെച്ചു

കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബഡ്സ് സ്കൂളിലേക്ക് ആയാ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചതായി കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
2026 നവംബർ 07-ന് രാവിലെ 11.30-ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്താനിരുന്ന അഭിമുഖമാണ് മാറ്റിവെച്ചിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.







