Kodiyathur
കോട്ട റസിഡൻസ് പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂർ: കൊണ്ടോട്ടി ബി.ആർ.സിയിൽ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്ററായി നിയമനം ലഭിച്ച കോട്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹികൂടിയായ കണ്ണാട്ടിൽ നാസർ മാസ്റ്ററെയും, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഹാനിയക്കും, എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ റസിഡൻസിയിലെ വിദ്യാർത്ഥികളെയും കോട്ട റസിഡൻസ് അസോസിയേഷൻ ആദരം നൽകി.
നാസർ മാസ്റ്ററെ ചെയർമാൻ ഉസ്സൻ മാസ്റ്റർ പുതുകുടി പൊന്നട അണിയിച്ചു.
വിജയികൾക്ക് മെമൻ്റോ നൽകി. സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഭാരവാഹികളായ അബ്ദുൽ മജീദ് കിളിക്കോട്ട്, ഷുക്കൂർ ടി.കെ, കോയാമു പുതിയോട്ടിൽ, റഷീദ് ടി.കെ, കെ സാറ ടീച്ചർ, ജസ്ന, ഷാഹിന പി, ജൂഗ്നു ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.







