Mukkam

ദിലാര പുതുക്കുടിയെ എം.എസ്.എഫ് ആദരിച്ചു

പന്നിക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി ഉജ്ജ്വല വിജയം നേടിയ ദിലാര പുതുക്കുടിയെ എം.എസ്.എഫ് പന്നിക്കോട് ടൗൺ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജ കമണ്ഡലം എം.എൽ.എ സി.കെ കാസിം ദിലാറയ്ക്ക് ഉപഹാരം നൽകി ആദരിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാജൻ, ഹരിദാസൻ മാസ്റ്റർ, സി.കെ നജീവ്, ടി.കെ അബൂബക്കർ, അബ്ദു പാറപ്പുറത്ത്, ബാബു പൊലുകുന്നത്ത്, അമ്പലക്കണ്ടി മുഹമ്മദ് ഷെരീഫ്, അഷ്റഫ് നിരോലിപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

എം.എസ്.എഫ് പന്നിക്കോട് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ അസ്‌ലം സി.കെ അധ്യക്ഷത വഹിച്ചു. ഫാസിൽ ഉച്ചക്കാവിൽ സ്വാഗതവും ഫജനാസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button