Thiruvambady

പുസ്തകശേഖരണത്തിന് തുടക്കമായി

തിരുവമ്പാടി : ജനചേതന പബ്ലിക് ലൈബ്രറി തിരുവമ്പാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകശേഖരണ പരിപാടി എഴുത്തുകാരനും സഞ്ചാരിയുമായ നിസ്സാർ ഇൽത്തുമിഷ് ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.

‘വായനശാലകൾ പുതിയ പരിപ്രേക്ഷ്യത്തിൽ’ എന്ന വിഷയത്തിൽ ഡോ. അബ്ബാസ് അലി പ്രഭാഷണം നടത്തി. ബാലസിനിമാ അവാർഡ് ജേതാവ് കുമാരി അഞ്ജന എ.എസിനെ ചടങ്ങിൽ ആദരിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ഫിറോസ് ഖാൻ, ഡോ. ജെയിംസ് പോൾ, പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നിരവധി പേർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. തുടർന്ന് സുജിത് ദാസ് അവതരിപ്പിച്ച ‘ലങ്കാലക്ഷ്മി’ എന്ന ഏകാംഗ നാടകവും അരങ്ങേറി.

Related Articles

Leave a Reply

Back to top button