Kodanchery

ചികിത്സാ സഹായത്തിന് കൈത്താങ്ങായി കണ്ണോത്തെ ഓട്ടോ തൊഴിലാളികൾ

കോടഞ്ചേരി: കല്ലുരുട്ടിയിൽ അപൂർവ രോഗമായ SMA (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിന് പിന്തുണയുമായി കണ്ണോത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ.

കുഞ്ഞുങ്ങളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് 2026 നവംബർ 5-ന് തങ്ങളുടെ ഒരു ദിവസത്തെ വേതനം സംഭാവനയായി നൽകാനാണ് കണ്ണോത്ത് ഓട്ടോ തൊഴിലാളികൾ തീരുമാനിച്ചിരിക്കുന്നത്.മനുഷ്യത്വപരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ കണ്ണോത്തുള്ള മുഴുവൻ ഓട്ടോ തൊഴിലാളികളും പങ്കാളികളാകും.

മൂന്ന് കുരുന്നുകളുടെ ജീവിതത്തിന് പ്രതീക്ഷയുടെ കൈത്താങ്ങാകുന്ന ഈ മാതൃകാപരമായ പ്രവർത്തനത്തിന് നമുക്കും പിന്തുണയേകാം.

Related Articles

Leave a Reply

Back to top button