Kodiyathur

അംഗത്വ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള അംഗത്വ സർട്ടിഫിക്കറ്റ് വിതരണം എ എം ബി ഹുസ്സൻ കുട്ടിക്ക് നൽകി യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ടി.കെ ഹനീഫ അധ്യക്ഷത വഹിച്ചു.

എം.പി ഉബൈദ് അബ്ദുസമദ് കണ്ണാട്ടിൽ, പി.വി അബ്ദുല്ലത്തീഫ്, ജാഫർ പൂളക്കൽ, കെ.എം ജലാലുദ്ദീൻ, കുട്ടിഹസൻ സി.പി മുഹമ്മദ് പ്രസംഗിച്ചു. ലഹരിമുക്ത കൊടിയത്തൂർ പദ്ധതിക്ക് പിന്തുണ നൽകാനും കർമ്മരംഗത്ത് സജീവമാകാനും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button