Koodaranji
കേരളോത്സവം, ഫുട്ബോൾ ടൂർണമെന്റിൽ കാലി വാർ എഫ്.സി. ജേതാക്കൾ

കൂടരഞ്ഞി : സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ ടൂർണമെന്റിൽ കാലി വാർ എഫ്.സി. ജേതാക്കളായി.
കോലോത്തുംകടവ് സി.ആർ. സെവൻ രണ്ടാം സ്ഥാനം നേടി.കോലോത്തുംകടവ് ദാറുൽ ഉലൂം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ എട്ടോളം ടീമുകൾ മാറ്റുരച്ചു.വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ നിസാറ ബീഗം, ജെയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ഗിൽഗ ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജയ് എം.കെ., വിനോദ് മഞ്ഞപ്പാറ എന്നിവർ പ്രസംഗിച്ചു.







