Kodiyathur

തോട്ടുമുക്കത്തേക്കുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കണം: വ്യാപാരി വ്യവസായി

കൊടിയത്തൂർ: മലയോര കുടിയേറ്റ കേന്ദ്രമായ തോട്ടുമുക്കത്തേക്കുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സമിതി പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് തോട്ടുമുക്കത്തേക്കുള്ള യാത്ര ഏറെ ദുഷ്കരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം സെക്രട്ടറി ബെന്നി തോട്ടുമുക്കം ഉദ്ഘാടനം ചെയ്തു.

സുനിൽ തോട്ടുമുക്കം, മുജീബ് കളത്തിൽ, പി സി മുഹമ്മദ്, നാസർ ചെറുവാടി, സിനോയ് തോട്ടുമുക്കം, പി എസ് ജോബി, ടി.കെ ഹനീഫ, അശോകൻ പന്നിക്കോട്, കെ സുൽഫിക്കർ, അബ്ദുസമദ് കണ്ണാട്ടിൽ, റഷീദ് പി, സഹീദ് പി സി, ബീരാൻ കെ, ബഷീർ പി, ഉബൈദ് എംപി മുഹമ്മദ് സിപി, പ്രസംഗിച്ചു.കൊടിയത്തൂർ പഞ്ചായത്തിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികളെയും തിരുവനന്തപുരത്ത് നടന്ന വ്യാപാരി സമര പരിപാടിയിൽ പങ്കെടുത്തവരെയും യോഗത്തിൽ ആദരിച്ചു.

Related Articles

Leave a Reply

Back to top button