മുക്കം നഗരസഭ കേരളോത്സവം ക്രിക്കറ്റ് ടൂർണ്ണമെന്റ്: ബ്ലൂ സ്റ്റാർ മുക്കം ജേതാക്കൾ

മണാശ്ശേരി: മുക്കം നഗരസഭ കേരളോത്സവത്തോടനുബന്ധിച്ച് മണാശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ച ആവേശകരമായ ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ സൺഡേ ക്രിക്കറ്റേഴ്സ് മണാശ്ശേരിയെ പരാജയപ്പെടുത്തി ബ്ലൂ സ്റ്റാർ മുക്കം ടൂർണ്ണമെന്റിൽ ജേതാക്കളായി.
സൺഡേ ക്രിക്കറ്റേഴ്സ് മണാശ്ശേരി റണ്ണേഴ്സ് അപ്പ് സ്ഥാനം സ്വന്തമാക്കി.ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ നിർവഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മനീഷ ഉള്ളാട്ടിൽ, ഭവനാ വിനോദ്, കൗൺസിലർമാരായ ബാബു കെ., അബ്ദുള്ള കുട്ടി, ബിന്ദു രാജൻ, ലീലാ പുൽപ്പറമ്പിൽ, ഗിരിജ എന്നിവർ പങ്കെടുത്തു.സമാപന സമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റാഷിദ് കുന്നത്ത്, ബിന്ദു കെ.പി., കൗൺസിലർമാരായ ഷജീഷ് വയലത്ത്, റെനീഷ് നീലാമ്പരി എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.







