Kodiyathur

ലഹരിക്കെതിരെ ഒറ്റക്കെട്ടായി കൊടിയത്തൂർ: ഗ്രാമം ലഹരിമുക്തമാക്കാൻ കർമ്മ പദ്ധതിയുമായി Mec7

കൊടിയത്തൂർ: ലഹരിമുക്ത കൊടിയത്തൂർ ലക്ഷ്യമിട്ട് മെക്സവൻ കൊടിയത്തൂർ സംഘടിപ്പിച്ച സർവ്വകക്ഷി മീറ്റിംഗ് ശ്രദ്ധേയമായി.

ഇല്ലിക്കണ്ടി അസീസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കേരള എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ജലാലുദ്ദീൻ, മുക്കം എസ് ഐ മുഹമ്മദ് സക്കീബ്, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ സി തുടങ്ങിയവർ സംശയനിവാരണം നടത്തി.
പ്രദേശത്ത് രാത്രികാല പോലീസ് പെട്രോളിങ് സജീവമാക്കണമെന്നു൦ ലഹരി വിരുദ്ധ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പുകവലി ഉൽപ്പന്നങ്ങളുടെ ലഭ്യത കുറക്കുമെന്നു൦ അടുത്തഘട്ടത്തിൽ പൂർണമായും പുകവലി മുക്ത ഗ്രാമമാക്കാൻ പരിശ്രമിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
കാരകുറ്റി, കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളായിരിക്കും ആദ്യഘട്ടം.കൊടിയത്തൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രതിനിധികൾ, വാർഡ് മെമ്പർമാർ, ക്ലബ്ബുകൾ, വിവിധ റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളായി.

മെക് സെവൻ ട്രെയിനർ അബ്ദുസ്സലാം ചാലേരിക്കണ്ടി അധ്യക്ഷനായ ചടങ്ങിൽ സുഹാസ് ലാംഡ സ്വാഗതവും ബാവ പവർ വേർഡ് നന്ദിയും പറഞ്ഞു.പരിപാടിക്ക് മേഖലാ അസിസ്റ്റൻറ് കോഡിനേറ്റർ ബീരാൻ കുട്ടി കൊടിയത്തൂർ, യൂണിറ്റ് കോഡിനേറ്റർ അബ്ദുല്ല പ്രവാസി, ഉമ്മർ പുതിയോട്ടിൽ, ടി.കെ അബൂബക്കർ മാസ്റ്റർ, കോയാമു പുതിയോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button