Thiruvambady

ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

തിരുവമ്പാടി : വിളക്കാംതോട് എം.എ.എം എൽ.പി–യു.പി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശിശുദിനത്തോട നുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപകൻ അലൻ ദാസ്, എൽ.പി വിഭാഗം പി.ടി.എ പ്രസിഡന്റ് ജംനാസ് എന്നിവർ ആശംസകൾ നേർന്നു. യു.പി വിഭാഗം പി.ടി.എ പ്രസിഡന്റ് ഷമീർ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പുന്നക്കൽ അങ്ങാടിയിലേക്ക് നടത്തിയ ശിശുദിന റാലിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വെള്ള വസ്ത്രവും നെഹ്റു തൊപ്പിയും ധരിച്ച് റോസാപ്പൂക്കളുമായി അണിനിരന്ന കുട്ടികൾ റാലിയുടെ പ്രധാന ആകർഷണമായി. കുട്ടികൾക്ക് പായസവിതരണവും നടത്തി.ഉച്ചയ്ക്കുശേഷം 16-ഓളം സംഗീത കലാകാരന്മാർ അണിനിരന്ന ‘ശ്രുതി സാന്ദ്രം’ സംഗീത പരിപാടിയും സംഘടിപ്പിച്ചു. വിവിധ സംഗീതോപകരണങ്ങളെ പരിചയപ്പെടാനും അവയുടെ അവതരണം ആസ്വദിക്കാനും കുട്ടികൾക്ക് പരിപാടിയിലൂടെ അവസരമൊരുങ്ങി. സ്റ്റാഫ് പ്രതിനിധി അനിൽ ജോൺ സംസാരിച്ചു.

Related Articles

Leave a Reply

Back to top button