Mukkam

മലയോര കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം: സ്വതന്ത്ര കർഷക സംഘം

മുക്കം: മലയോര മേഘലയിലെ പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങളിൽ നിന്നും കർഷകർക്കും കൃഷികൾക്കും സംരക്ഷണം നൽകണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര കർഷകസംഘം കൺവെൻഷൻ ആവശ്യപ്പെട്ടു.

പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. 2026 നവംബർ 17 ന് ചൊവ്വ ടൗൺ ഹാളിൽ വച്ച് നടക്കുന്ന സംസ്ഥാന നാളികേര കർഷക സംഘത്തിന്റെ പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു. മണ്ഡലം നിരീക്ഷകൻ ജില്ലാ വൈസ് പ്രസിഡന്റ് എ പി മൂസ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കർഷകസംഘം ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കർഷകസംഘം വനിതാ പ്രസിഡണ്ട് പി സി റുഖിയ ടീച്ചർ, മണ്ഡലം ജന സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, എ.പി ഹൈദ്രോസ്, അബ്ദുല്ല പഞ്ചിലി, എ.എം അബ്ദുള്ള മാസ്റ്റർ, ബഷീർ പാലാട്ട്, കെ.എസ് നൂറുദ്ദീൻ, എ.കെ അബൂബക്കർ, റഊഫ് കൊളക്കാടൻ, എൻ.വി ശരീഫ, അബ്ദുറഹിമാൻ നൂറാംതോട് എന്നിവർ പ്രസംഗിച്ചു.

മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി പി എം എ സലാം, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ തുടങ്ങിയ നേതാക്കന്മാർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് മണ്ഡലത്തിൽ നിന്നും150 ആളുകളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button