Kodanchery

വളർത്ത് പോത്തിനെ കടുവ പിടിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മരുതിലാവിൽ ഇന്ന് പുലർച്ചെ 2 മണിയോടടുത്ത്
ബാബു ചക്കച്ചങ്കണ്ടി എന്ന കർഷകൻ്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്ത് പോത്തിനെ ആണ് കടുവ പിടിച്ചത്.കഴിഞ്ഞ ആഴ്ചയിൽ ഈ ഭാഗത്ത് കടുവയെ ആളുകൾ നേരിൽ കണ്ടിരുന്നു.ഈ വിവരം വനം വകുപ്പിനെ അറിയിച്ചിരുന്നു,

എന്നാൽ ഒരു നടപടിയും വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല അടിയന്തിരമായി കൂട് വെച്ച് കടുവയെ പിടിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ
വനം വകുപ്പ് ജീവനക്കാരെ തടയുമെന്ന് പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങൾ പറഞ്ഞു.ഇത്രയും പെട്ടെന്ന് കൂട് വെക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളാൻ വാർഡ് മെമ്പർ ബാബു പട്ടരാട് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button