Pullurampara

പുല്ലൂരാംപാറ അങ്ങാടി കൂരിരുട്ടിൽ; തെരുവുവിളക്കുകൾ നന്നാക്കാതെ അധികൃതർ

പുല്ലൂരാംപാറ: അങ്ങാടിയിലെ തെരുവുവിളക്കുകൾ തെളിയാതെയായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ നടപടി സ്വീകരിക്കാതെ അധികൃതർ. അങ്ങാടിയുടെ മധ്യഭാഗത്തുള്ള പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള അഞ്ച് ലൈറ്റുകളിൽ നാലെണ്ണവും പൂർണ്ണമായും പ്രവർത്തനരഹിതമായിരിക്കുകയാണ്.

നിലവിൽ ഒരൊറ്റ ലൈറ്റ് മാത്രമാണ് ഇവിടെ ഭാഗികമായി പ്രകാശിക്കുന്നത്.രാത്രികാലങ്ങളിൽ കടകൾ അടച്ചുകഴിഞ്ഞാൽ അങ്ങാടി പൂർണ്ണമായും കൂരിരുട്ടിലാകുന്ന അവസ്ഥയാണ്. മതിയായ വെളിച്ചമില്ലാത്തത് കാൽനടയാത്രക്കാർക്കും രാത്രി വൈകി എത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ വലിയ ബുദ്ധിമുട്ടും സുരക്ഷാ ഭീഷണിയുമാണ് ഉയർത്തുന്നത്.ആഴ്ചകളായി ഈ ദുരവസ്ഥ തുടർന്നിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എത്രയും വേഗം കേടായ ലൈറ്റുകൾ നന്നാക്കി അങ്ങാടിയിലെ വെളിച്ചം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ശക്തമായ ആവശ്യം.

Related Articles

Leave a Reply

Back to top button