Kodanchery

എസ് എം എ ബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്കായി തുക കൈമാറി

കോടഞ്ചേരി:വലിയകൊല്ലി ജയ കേരള വായനശാലയും വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയും സംയുക്തമായി കല്ലുരുട്ടിയിൽ എസ് എം എ ബാധിതരായ ഡേവിഡ്, ഏദൻ, ഒളിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സ സഹായനിധിയിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപ വലിയകൊല്ലി അൽഫോൻസാ പള്ളി വികാരി ഫാ. ജിയോ പുതുശ്ശേരി പുത്തൻപുരയും വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

വായനശാല സെക്രട്ടറി ജെയിംസ് അഴകത്ത്, എട്ടാം വാർഡ് മെമ്പറും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വിൻസെന്റ് വടക്കേ മുറിയിൽ കമ്മിറ്റി അംഗങ്ങളായ പാപ്പച്ചൻ മുതുപ്ലാക്കൽ, സണ്ണി പുറപ്പുഴ, ബേബി പാണനാൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button