Thiruvambady

തിരുവമ്പാടി പഞ്ചായത്ത് തല എൽ.പി കായിക മേള ഇന്ന് പുല്ലൂരാംപാറയിൽ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് തല എൽ.പി കായിക മേള ഇന്ന് (നവംബർ 26, വ്യാഴം) പുല്ലൂരാംപാറ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണി മുതൽ വിവിധ ഇനങ്ങളിലുള്ള മത്സരങ്ങൾക്ക് തുടക്കമാകും. ​

രാവിലെ 9.30-ന് നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് മേള ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് അജിത, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഫിറോസ് ഖാൻ, മനോജ് വാഴപ്പറമ്പിൽ, ബിന്ദു ജോൺസൺ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ​

പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റമ്പതിലധികം കായിക താരങ്ങൾ മേളയിൽ മാറ്റുരയ്ക്കുമെന്ന് കൺവീനറും തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ പ്രധാനാധ്യാപകനുമായ സുനിൽ പോൾ അറിയിച്ചു. ഉച്ചയ്ക്ക് 2.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ കായിക മേളയ്ക്ക് തിരശ്ശീല വീഴും.

Related Articles

Leave a Reply

Back to top button