Adivaram

താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി തകരാറിലായി; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

അടിവാരം :​താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. ലോറി റോഡിൽ നിന്ന് നീക്കം ചെയ്യുന്നത് വരെ ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റ് യാതൊരു വാഹനങ്ങൾക്കും ഇതുവഴി കടന്നുപോകാൻ സാധിക്കില്ല.

​ഗതാഗതക്കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾ യാതൊരു കാരണവശാലും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഡ്രൈവർമാർ കൃത്യമായി ലൈൻ പാലിച്ച് തങ്ങളുടെ വാഹനങ്ങൾ ചുരത്തിൽ ഒതുക്കി നിർത്തേണ്ടതാണ്.

Related Articles

Leave a Reply

Back to top button