Thiruvambady

സംസ്ഥാന സർക്കാറിന്റെ പ്രവാസി ദ്രോഹ നടപടിക്ക് എതിരെ മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

തിരുവമ്പാടി: സംസ്ഥാന മുസ്ലിം ലീഗ് പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളും പ്രതിഷേധ സംഗമം നടത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.എ നസീർ സാഹിബ് ധർണ്ണ ഉദ്ഘാടനം ചെയ്യതു.മുസ്തഫ കമാൽ വില്ലൻ അധ്യക്ഷത വഹിച്ചു.കോയ പുതുവയൽ, കെ.എ.അബ്ദുറഹിമാൻ, അറഫി കാട്ടി പരുത്തി, ഷാഫി പുല്ലുരാംപാറ, റിസ്വാൻ.ഇ.കെ,ഷൻഫരി വൈത്തല
തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button