Koodaranji

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്; യു.ഡി.ഫ് സ്ഥാനാർത്ഥിയ്ക്ക് വിജയം

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്തെയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.ഫ് സ്ഥാനാർത്ഥി ജോസ് പള്ളിക്കുന്നേൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

എൽ.ഡി.ഫ് ലെ ആറ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ എട്ട് അംഗങ്ങൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.

വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് സി പി എം ലെ തോമസ് മാത്യു രാജി വെച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിവുവന്നത്.

Related Articles

Leave a Reply

Back to top button