രാഹുൽ ഗാന്ധി എം പിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്മാർട്ട് ഫോൺ നൽകി.

തിരുവമ്പാടി: കോവിഡ് പ്രതിസന്ധികളെ മറികടന്ന് കേരളമാകെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുകയും അത് നല്ലരീതിയിൽ മുൻപോട്ടു പോവുകയും ചെയ്യുന്ന അവസരത്തിലും ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപെടുത്തുവാൻ സൗകര്യമില്ലാത്ത വിഷമിക്കുന്ന കുറച്ച് കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്.
ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്നത് മനസിലാക്കി ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന പുല്ലുരാംപാറയിലെ അർഹതപ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് കൂട്ടികൾക്ക് കെ എസ് യു തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി സ്മാർട്ട് ഫോൺ നൽകി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തതിനാൽ ഒരു കുട്ടിയുടെയും വിദ്യാഭ്യാസം നഷ്ടപെടരുതെന്ന് സ്മാർട്ട് ഫോൺ കൈമാറ്റം ഉദ്ഘാടനം ചെയ്തുകൊണ്ട്
ഡി സി സി ജനറൽ സെക്രട്ടറി ശ്രീ ബാബു കെ പൈക്കാട്ടിൽ അഭിപ്രായപ്പെട്ടു.
കെ എസ് യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ബോസ്, യു ഡി എഫ് ചെയർമാൻ ടി ജെ കുര്യാച്ചൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ, മണ്ഡലം സെക്രട്ടറി സോമി വെട്ടുകാട്ടിൽ, ബൂത്ത് പ്രസിഡന്റ്മാരായ ജോയി മറ്റെപ്പള്ളിൽ, ജോസ് പുളിക്കാട്ട്, മുൻ പഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട്, യൂത്ത് കോൺഗ്രസ്സ് പുന്നക്കൽ മേഖല പ്രസിഡന്റ് ജിതിൻ പല്ലാട്ട്, നിയോജക മണ്ഡലം സെക്രട്ടറി ലിബിൻ മണ്ണംപ്ലാക്കൽ, അജ്മൽ യു സി, അഷ്റഫ് പുല്ലുരാംപാറ എന്നിവർ പങ്കെടുത്തു.







