Kerala

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും, പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലസ് ടു ഫലവും അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. പരീക്ഷ മൂല്യനിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകുമെന്നാണ് വിവരം. മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ നടത്തി.

എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുക. കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയം ആരംഭിച്ചത്. മൂല്യനിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകുമെന്നാണ് വിവരം.

പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം. കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ മുഖേനയുള്ള ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് നടത്തുന്നത്.

Related Articles

Leave a Reply

Back to top button