World

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷം കവിഞ്ഞു, മരണസംഖ്യ 4.83 ലക്ഷമായി

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. ഇതുവരെ 95.15 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി ഉയര്‍ന്നു.

നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. ഇതുവരെ 24.62 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1.24 ലക്ഷം പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ വൈറസ് ബാധിതരുടെ എണ്ണം 11.92 ലക്ഷം ആയി. 53,874 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

അതേ സമയം കൊവിഡ് വൈറസിനെതിരായി വികസിപ്പിച്ച വാക്‌സിന്‍ ഉപയോഗിച്ച് യുകെയില്‍ മനുഷ്യരില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളജ് വികസിപ്പിച്ച വാക്സിന്‍ പരീക്ഷണമാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

മൂന്നൂറ് സന്നദ്ധപ്രവര്‍ത്തകരാണ് രണ്ടാം ഘട്ടത്തിലെ പരീക്ഷണത്തില്‍ പങ്കെടുക്കുന്നത്. നേരത്തേ ഈ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായ പ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ പ്രയോഗിച്ചവരില്‍ രോഗത്തിനെതിരെ പ്രതിരോധശേഷി പരീക്ഷിക്കുന്നത്. ഇതിനു പുറമെ വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഈ രണ്ടാം ഘട്ട പരീക്ഷണത്തില്‍ ലഭ്യമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

2 − 1 =

Back to top button
Close
Close