Mukkam
എസ്.ടി.യു തൊഴിലാളികൾക്ക് ലേബർ കാർഡ് വിതരണം നടത്തി

മുക്കം : എസ്.ടി.യു തെച്ചിയാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കർ മൗലവി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.
എസ്.ടി.യു തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് മജീദ് പുതുപ്പാടി വൈസ് പ്രസിഡണ്ട് മുനീർ മുത്താലം മുക്കം മുൻസിപ്പൽ എസ്‌ടിയൂ സെക്രട്ടറി മുസ്തഫ പൂലേരി എന്നിവർ സംസാരിച്ച പരിപാടിക്ക് ആശംസ അർപ്പിച്ചു കൊണ്ട് മുക്കം മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂർ കല്ലുരുട്ടി പി കെ സലാം മുക്കം മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി ജിഹാദ് തരോൽ എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ഐ.പി ഉമ്മർ സാഹിബ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സി.കെ അഹമ്മദ് കുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാമിന് ഷമീർ സിറ്റി നന്ദി പറഞ്ഞു.







