കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച എം സി എഫ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി “ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരി” എന്ന മുദ്രാവാക്യവുമായി ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡ് തലങ്ങളിൽ നിന്നും ശേഖരിച്ചു വരുന്ന അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനും കയറ്റി അയക്കുന്നതിനും ആയിട്ടുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസ്സി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി , റിയാന സുബൈർ, സിബി ചിരണ്ടായത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, ചാൾസ് തയ്യിൽ, ജമീല അസീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് പ്രവീൺ , ഹരിത കേരളം മിഷൻ കോഡിനേറ്റർ ഡോണ, വി ഇ ഒ മാരായ വിനോദ് വർഗ്ഗീസ്, ഫസീല എന്നിവർ സംസാരിച്ചു.







