നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:1982ൽ പണികഴിപ്പിച്ച നെല്ലിപൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫും നിർവഹിച്ചു. താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയ്മോള്‍ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോപ്പറേറ്റ് മാനേജർ ഫാ.വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ ഫാ.ജോർജ്ജ് കറുകമാലിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ സൂസൻ വർഗീസ്, പി.ടി.എ പ്രസിഡന്റ് വിൽസൺ തറപ്പേൽ, എം.പി.ടി.എ പ്രസിഡന്റ് സുനില സണ്ണി, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ദേവാലയ ട്രസ്റ്റി ഔസേപ്പച്ചൻ ആലവേലിൽ, സ്കൂൾ ലീഡർ റിൻസ് ജോബിൻ, ഹെഡ്മാസ്റ്റർ ബിനു ജോസ് തുടങ്ങിയവർ സംസാരിച്ചു. മേഖലയിലെ ഏറ്റവും മികച്ച സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ‘വിഷൻ 2025’ എന്ന പേരിൽ വികസന സമിതി പ്രവർത്തനമാരംഭിച്ചതായി ഹെഡ് മാസ്റ്റർ ബിനു ജോസ് അറിയിച്ചു.






