Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്‌ കുടുംബശ്രീ വാർഷികം ആഘോഷിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീ വാർഷികാഘോഷം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പോലീസ് സബ് ഇൻസ്‌പെക്ടർ രമ്യ ഇ.കെ മുഖ്യതിഥിയായി.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് തോമസ്, റോസ്‌ലി ജോസ്, വി.എസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു, ജോണി, മോളി തോമസ്, കുടുംബശ്രീ ജില്ല പ്രോഗ്രാം ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് കുമാർ, അസി. സെക്രട്ടറി അജിത് പി എസ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജമോൾ, വൈസ് ചെയർപേഴ്സൺ സോളി ജോസഫ് നന്ദി തുടങ്ങിയവർ സംസാരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും ഘോഷയാത്രയും ആദരിക്കൽ ചടങ്ങും നടത്തി.

Related Articles

Leave a Reply

Back to top button