LocalThiruvambady

മരക്കാട്ടുപുറത്ത് കോൺഗ്രസ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.

തിരുവമ്പാടി: കൊറോണ എന്ന മഹാമാരിയെ ചെറുക്കുന്നതിനു വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ഫലമായി തൊഴിലും വരുമാനവും ഇല്ലാതായി ജീവിതം ബുദ്ധിമുട്ടിലായവരെ സഹായിക്കുന്നതിനു വേണ്ടി മരയ്ക്കാട്ടുപ്പുറം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ലോക്ക് ഡൗൺ റിലീഫ് കിറ്റ് വിതരണം നടത്തി.

ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഹരിദാസ് ആറാംപുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ആരോഗ്യസുരക്ഷാ പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ റിലീഫ് കിറ്റ് വിതരണ ഉദ്ഘാടനം നടത്തി.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബോസ് ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏലിയാമ്മ ജോർജ്ജ് ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു, വിപിൻ കുമാർ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button