Kerala

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്; മുന്നിലുള്ളത് വന്‍ വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് നാല് മാസം പ്രായ കുഞ്ഞിന്. ഹൃദ്രോഗം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തില്‍ മുന്നിലുള്ള വന്‍ വെല്ലുവിളിയാണെന്നാണ് വിവരം. നിലവില്‍ കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റെഡ് സോണിലുള്‍പ്പെട്ട ജില്ലയായ മലപ്പുറത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പോലീസ് കര്‍ശന പരിശോധനയും നടത്തി വരികയാണ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നിരത്തിലിറങ്ങുന്ന ജനങ്ങളെ തടയുന്ന കൂട്ടത്തില്‍ ചില ആരോഗ്യ വകുപ്പ് ജീവനക്കാരെയും പോലീസ് തടഞ്ഞു. ഇത് പാടില്ലെന്ന് ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അതേ സമയം ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ ഏഴ് പേര്‍ക്കും കണ്ണൂരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ഒന്ന് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാളുടെ പരിശോധനാ ഫലം മാത്രമാണ് ഇന്ന് നെഗറ്റീവായത്. 437 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button