Thiruvambady
ഫാം ടൂറിസം പദ്ധതികളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സന്ദർശനം നടത്തി

തിരുവമ്പാടി: ഫാം ടൂറിസ സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ടൂറിസ സർക്യൂട്ടിന്റെ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത സെക്രട്ടറി മികച്ച സംതൃപ്തി രേഖപ്പെടുത്തുകയും ടൂറിസ സൊസൈറ്റി അംഗങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, ബോണി മുട്ടത്തുകുന്നേലിന്റെ ഗ്രെയ്സ് ഗാർഡൻ, ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹ്മാൻ, ഫാം ടൂറിസ സൊസൈറ്റി പ്രസിഡൻ്റ് അജു എമ്മാനുവൽ എന്നിവരുമായും സെക്രട്ടറി ചര്‍ച്ചകൾ നടത്തി.







