കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം നടത്തി. വാർഷികാഘോഷം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി ബൈജു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ബിജേഷ് മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും പ്രായം കൂടിയ കുടുംബശ്രീ അംഗം ഏലിക്കുട്ടിയെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്നേൽ, ഏലിയാമ്മ കണ്ടെത്തിൽ, റീന സാബു, പഞ്ചായത്ത് സെക്രട്ടറി കെ പി അനിൽകുമാർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വനജ ഉണ്ണി സി.ഡി.എസ് ചെയർപേഴ്സൺ നിഷ രജി തുടങ്ങിയവർ സംസാരിച്ചു.







