Thiruvambady
ദുരൂഹത മാറ്റണം എൽ ഡി എഫ്

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർഥിക്ക് മർദ്ധനമേറ്റ സംഭവത്തിൽ ദുരൂഹത മാറ്റണമെന്ന് എൽ ഡി എഫ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി തിരുവമ്പാടി പോലീസിൽ പരാതി കൊടുത്തു. അന്വേഷിച്ചു യഥാർത്ഥ സംഭവം പുറത്തുകൊണ്ടുവരണമെന്ന് എൽ ഡി എഫ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നറിഞ്ഞു നടത്തിയ നാടകമാണ് ഇതെന്ന് പറഞ്ഞു. പ്രാദേശിക സി സി ടി വി പരിശോധനയിൽ അങ്ങനെ ഒരു സംഭവം നടന്നതായി കാണുന്നില്ല എന്നതാണ് എൽ ഡി എഫ് കൺവീനറുടെ വിശദീകരണം.







