Kerala

സാമ്പത്തിക പ്രതിസന്ധി: പിടിച്ചുവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ പിടിച്ചുവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിരിച്ചു നല്‍കും. ഏപ്രില്‍ മുതല്‍ അഞ്ച് തവണകളായാണ് ശമ്പളം തിരിച്ചു നല്‍കുക.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയിരുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും 2021 ജൂണ്‍ ഒന്നിന് ശേഷം ജീവനക്കാര്‍ക്കിത് പിന്‍വലിക്കാം.

അതേസമയം പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ തവണകളായി തിരിച്ചു നല്‍കും.

Related Articles

Leave a Reply

Back to top button