Kodiyathur

റോഡ് പണി കാരണം പൈപ്പുകൾ പൊട്ടി; വെള്ളം കിട്ടാതെ നാട്ടുകാർ

കൊടിയത്തൂർ : ചുള്ളിക്കാപറമ്പ് – കൊടിയത്തൂർ – മണാശ്ശേരി റോഡ് പണി നടക്കുന്നതിനാൽ കൊടിയത്തൂർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ദിമുട്ടുന്നു. കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, ചാത്തപറമ്പ്, മുറത്തുമൂല, കണ്ണാം പറമ്പ്, തെനങ്ങാപ്പറമ്പ്, ചുള്ളിക്കാപറമ്പ്, ആലിങ്ങൽ, വെസ്റ്റ് കൊടിയത്തൂർ എന്നിവിടങ്ങളിലുള്ള പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് വേണ്ടി പ്രധാനമായും ആശ്രയിക്കുന്നത് ഈ വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിനെയാണ്.
പ്രദേശത്തെ വിവിധ ഇടങ്ങളിൽ ട്രൈനേജ് പണി നടക്കുന്നതിനാൽ പല ഏരിയകളിലും കുഴി എടുക്കുകയും അവിടങ്ങളിലെ പൈപ്പുകൾ പൊട്ടി വെള്ളം പാഴായി പോകുന്നതിന്റെ കാരണത്താൽ വെള്ളം നിരവധി ദിവസങ്ങളായി അടിക്കുന്നില്ല എന്നും ഇതിന് എത്രയും പെട്ടന്ന് പരിഹാരം കാണണം എന്നും നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.
കൊടിയത്തൂർ കോട്ടമ്മൽ ജവാൻ രതീഷ് റോഡ്, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിൽ ട്രൈനേജ് പണിക്ക് വേണ്ടി കുഴി എടുത്തപ്പോൾ പ്രധാന വിതരണ പൈപ്പുകളാണ് പൊട്ടിയിട്ടുള്ളത്.

Related Articles

Leave a Reply

Back to top button