Kodanchery
അംബുലൻസ് സമർപ്പണവും ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

ഈങ്ങാപ്പുഴ;സി.പി.ഐ (എം) ഈങ്ങാപ്പുഴ ലോക്കൽ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന പി.പി. ബീരാൻ കുട്ടി എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സമർപ്പണം സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പി.പി അബ്ദുൾ റഷീദിന് താക്കോൽ കൈമാറി നിർവ്വഹിച്ചു.
സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം MLA ലിന്റോ ജോസഫ് നിർവ്വഹിച്ചു വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം നിർവ്വഹിച്ച എൻ അഹമ്മദ് കുട്ടി അദ്വൈദ് താജുദ്ദീൻ ഇ സി മുഹമ്മദ് ആഷിഖ് എ ടി എന്നിവരെ പരിപാടിയിൽ വെച്ച് സി പി ഐ (എം) താമരശ്ശേരി ഏരിയാ സെകട്ടറി ആർ പി ഭാസ്കരൻ ആദരിച്ചു എം ഇ ജലീൽ പി കെ ഷൈജൽ കുട്ടിയമ്മമാണി കെ ജി ഗീത കെ ദാമോധരൻ മുഹമ്മദലി പി പി എന്നിവർ സംസാരിച്ചു
കെ സി വേലായുധൻ അദ്ധ്യക്ഷനായിരുന്നു കെ വിജയകുമാർ സ്വാഗതം പറഞ്ഞു







