Kodiyathur
കൊടിയത്തൂരിൽ ധ്വനി സംഗീത കൂട്ടായ്മ രൂപീകരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ സംഗീത കലാകാരൻമാരെ ഉൾപെടുത്തി ചെറുവാടി കേന്ദ്രമായി സംഗീത കൂട്ടായ്മ രൂപീകരിച്ചു. അവസരം ലഭിക്കാത്ത പ്രതിഭാ ശാലികളായ കലാകാരൻമാരെയും പുതിയ പാട്ടുകാരേയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ധ്വനി’ കൂട്ടായ്മ രൂപീകരിച്ചത്.
കൂട്ടായ്മ രൂപീകരണ ചടങ്ങിൽ ബാബു പൊലുകുന്നത്ത്, കണ്ണൻ ചെറുവാടി, മഹ്മൂദ് തോലേങ്ങൽ, സുധീഷ് സുധി, രാഗേഷ്, വി മോഹൻദാസ്, നിയാസ് ചെറുവാടി, വാസു കെ, സത്യൻ പന്നിക്കോട്, സുമേഷ് കെ, രാജേഷ് കെ, മോയിൻ കുട്ടി പി.കെ തുടങ്ങിയവർ പങ്കെടുത്തു.







