Kerala

കൊറോണ വൈറസ്; പേരാവൂരില്‍ ജാഗ്രതാ നിര്‍ദേശം

പേരാവൂര്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പേരാവൂരിലും ജാഗ്രതാ നിര്‍ദേശം. ചൈനയില്‍ നിന്നെത്തിയ പേരാവൂര്‍ സ്വദേശികള്‍ക്ക് ആരോഗ്യവകുപ്പധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. 28 ദിവസത്തേക്ക് പൊതു ഇടങ്ങളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടിലെന്നാണ് ഉന്നത ആരോഗ്യവകുപ്പധികൃതരുടെ നിര്‍ദ്ദേശം.

പേരാവൂര്‍ പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്ട്ട് വഴി കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെത്തിയിരുന്നു. ഈ കുടുംബത്തെ കൂടാതെ പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുന്‍പ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇരുവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button