Kodanchery

മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസറെയും മികച്ച വോളന്റിയെറെയും ആദരിച്ചു

കോടഞ്ചേരി :ജില്ലയിലെ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുടെ ഏകദിന ശില്പശാല ഒരുക്കം 2022 പ്രോഗ്രാമിൽ നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡ് ജേതാക്കളെ ആദരിച്ചു.

സംസ്ഥാനതലത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റായി വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളും മികച്ച പ്രോഗ്രാം ഓഫീസറായിരുന്ന റാണി ആൻ ജോൺസനെയും മികച്ച വോളണ്ടിയറായ അലൻസ ജെൻറിയെയും ചടങ്ങിൽ ആദരിച്ചു.

പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സില്ലി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അനിൽ പി എം ഉദ്ഘാടനം ചെയ്തു.

നാഷണൽ സർവീസ് സ്കീം കോഴിക്കോട് നോർത്ത് ഡിസ്ട്രിക്ട് കൺവീനർ ശ്രീചിത്ത് എസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും വിവിധ ക്ലസ്റ്റർ കോഡിനേറ്റർമാർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും സൗത്ത് ഡിസ്ട്രിക്ട് കോഡിനേറ്റർ ഫൈസൽ എംകെ പൊതുപരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button