Thiruvambady

കാട്ടുപന്നി സ്‌കൂട്ടറിന് കുറുകെച്ചാടി യുവാവിന് പരിക്ക്

തിരുവമ്പാടി : കാട്ടുപന്നി സ്കൂട്ടറിന് കുറുകെച്ചാടി യുവാവിന് പരിക്ക്. കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും ആർ.വൈ.ജെ.ഡി. തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റുമായ ആനയോട് ജിൻസ് ഇടമനശ്ശേരി(32) യ്ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി എട്ടരയോടെ കൂടരത്തിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിയിൽ മാങ്കയത്ത് വെച്ചാണ് കാട്ടുപന്നി സ്കൂട്ടറിന്റെ മുന്നിൽ ചാടിയത്. സ്കൂട്ടറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞാണ് പരിക്ക്. കൈകാലുകൾക്ക് മാരകമായ മുറിവുകൾ പറ്റി. കൂടരഞ്ഞിയിലെ സ്വകാര്യlശുപത്രിയിൽ ചികിത്സ തേടി.

Related Articles

Leave a Reply

Back to top button