Thamarassery

ക്രിസ്തീയ ഭക്തിഗാനം ‘ദ് ലവ് യു സീക്ക്’ താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രകാശനം ചെയ്തു

താമരശ്ശേരി: സാം സാവി ക്രിയേഷൻസിനു വേണ്ടി ഷൈജു കെ ജോസ് നിർമ്മിച്ച ‘ദ് ലവ് യു സീക്ക്’ എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രകാശനം ചെയ്തു.

വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മനോജ് ഇലവുങ്കലും, സംഗീതം ക്രിസ് ജോൺസനുമാണ്.

താമരശ്ശേരി രൂപത ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഓഡിയോ ആൽബം പ്രകാശനം ചെയ്തത്.

സാം സാവി ക്രിയേഷൻസ് മുൻപ് പുറത്തിറക്കിയ ഈശോ എന്ന ആൽബത്തിലെ ‘ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ’ എന്ന ഗാനം ഇതിനോടകം യൂട്യൂബിൽ മാത്രം കേട്ടത് 9 മില്യൺ ആളുകളാണ്.

Related Articles

Leave a Reply

Back to top button