Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം ഇനി ഇലവൻസ് കോർട്ട്

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഇതിഹാസ്‌ സ്റ്റേഡിയത്തിൽ ഇലവൻസ് ഫുട്ബോളിനുള്ള സൗകര്യമൊരുക്കി. പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ യംഗ് സ്റ്റാറിന്റെ
നേതൃത്വത്തിൽ ഗ്രൗണ്ട് വിപുലീകരണത്തിനായി 20 സെന്റ് സ്ഥലം ഏറ്റെടുത്തു ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നു. ഇതോടെ മലയോര മേഖലയിൽ
ഇലവൻസ്‌ കോർട്ട് സൗകര്യമുള്ള അപൂർവം ഗ്രൗണ്ടുകളിൽ ഒന്നായി
കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം മാറുകയാണ്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, രതീഷ് കളക്കുടി കുന്നത്ത്, സംഘാടക സമിതി കൺവീനർ എം.എ അബ്ദുൽ അസീസ് ആരിഫ്, കെ.ടി മൻസൂർ, എം.എ അബ്ദുറഹ്മാൻ, ഗിരീഷ് കാരക്കുറ്റി, ജ്യോതിബസു, സി.പി അസീസ് നെല്ലിക്കാപറമ്പ്, എ.പി റിയാസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ യംഗ് സ്റ്റാർ ഭാരവാഹികളായ എ.പി റിയാസ്, സുനിൽ കാരക്കുറ്റി എന്നിവർ സ്ഥലത്തിന്റെ രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. അബ്ദു കണ്ണാട്ടിൽ ഇലവൻ ഗ്രൗണ്ട് പ്രഖ്യാപനം നടത്തി.

ഗ്രൗണ്ട് വിപുലീകരണത്തിനുള്ള മാസ്റ്റർ പ്ലാൻ സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ ഏൽപ്പിക്കുന്നതിന് കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ
എം.എ അബ്ദുൽ അസീസ് ആരിഫിനെ ചുമതലപ്പെടുത്തി. നിലവിൽ 2.75 ഏക്കർ സ്ഥലമാണ് ഗ്രൗണ്ടിനായുള്ളത്. ഗ്രൗണ്ട് വിപുലീകരണത്തിന്റെ ഭാഗമായി
വികസന സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അറിയിച്ചു. ഒരു പഞ്ചായത്തിൽ ഒരു ഗ്രൗണ്ട് എന്ന പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന ഗ്രൗണ്ട് കൂടിയാണിത്. ഗ്രൗണ്ടിന് തൊട്ടടുത്ത് നീന്തൽ പരിശീലനത്തിനായി കുളം നിർമ്മിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തി തുക നീക്കിവെച്ചിട്ടുണ്ട്. നിലവിൽ ഒരു റോഡ് മാത്രമുണ്ടായിരുന്ന ഗ്രൗണ്ടിലേക്ക് കോട്ടമുഴി ഭാഗത്തുനിന്നും കുറുപ്പൻകണ്ടി ഭാഗത്തുനിന്നും റോഡ് നിർമ്മാണം കൂടി പൂർത്തിയാവുന്നതോടെ ഗതാഗത സൗകര്യവും വർദ്ധിക്കും.

Related Articles

Leave a Reply

Back to top button