Mukkam

ഇടത് സർക്കാർ കേരളത്തിന് ബാധ്യത; സി.പി ചെറിയ മുഹമ്മദ്

മുക്കം: വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സകല തലങ്ങളിലും പരാജയപ്പെട്ട ഇടതു സർക്കാർ കേരളത്തിന് ബാധ്യതയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന പ്രമേയമുയർത്തി മുക്കം ഉപജില്ല കമ്മറ്റി എ.ഇ.ഒ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച അധ്യാപക ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.പി.

ഉപജില്ല പ്രസിഡൻ്റ് കെ.പി ജാബിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് എ.പി നാസർ, വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ഗഫൂർ, കെ അബ്ദുൽ അസീസ്, ഷമീർ മുക്കം, എൻ നസ്റുള്ള, എം.സി ഹാരിസ്, കെ.പി മുഹമ്മദ്, കെ.വി നവാസ്, ജനറൽ സെക്രട്ടറി നിസാം കാരശ്ശേരി, ട്രഷറർ ടി.പി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button