Thiruvambady

യന്ത്രത്തകരാറിന് പരിഹാരം; തിരുവമ്പാടി പൊതുശ്മശാനം പ്രവർത്തനസജ്ജമാക്കി

തിരുവമ്പാടി: ഉദ്ഘാടനം കഴിഞ്ഞ്‌ ആഴ്ചകൾക്കകം യന്ത്രം തകരാറിലായ ഒറ്റപ്പൊയിലിലെ ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം വീണ്ടും പ്രവർത്തനസജ്ജമാക്കി. തകരാർ പരിഹരിച്ച് സിൽക്ക് ഏജൻസി ട്രയൽ റൺ നടത്തി ശ്മശാനത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയതായി പഞ്ചായത്തധികൃതർ അറിയിച്ചു.

കഴിഞ്ഞ നവംബർ മൂന്നിന് ലിന്റോ ജോസഫ് എം.എൽ.എയാണ് പൊതുശ്മശാനം ഉദ്ഘാടനം ചെയ്തത്. ഉടനെ പ്രവർത്തനം മുടങ്ങിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് തദ്ദേശവാസികൾക്ക് 3000 രൂപയും പഞ്ചായത്തിനു പുറത്തുനിന്നുള്ളവർക്ക് 4000 രൂപയും എസ്.സി വിഭാഗങ്ങൾക്ക് 2500 രൂപയുമാണ് നിരക്ക്.

Related Articles

Leave a Reply

Back to top button