Thiruvambady

തിരുവമ്പാടിയിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത 2023 പത്തിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങളിൽ ശുചീകരണം തുടങ്ങി. തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ആരംഭിച്ച ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ പോലീസ്‌ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തി.

തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ മുഴുവൻ കടകളും പരിസരവും ശുചീകരിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ജിജി ഇല്ലിക്കൽ, യൂത്ത് വിംങ് തുടങ്ങിയവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലെ 27 അംഗൻവാടികളിലും ഐ.സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ അംഗൻവാടിയും പരിസരവും ശുചീകരിച്ചു. ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കലിന്റെ അധ്യക്ഷതയിൽ നടന്ന പഞ്ചായത്ത്തല ഉദ്ഘാടന പരിപാടിയ്ക്ക് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, സർക്കിൾ ഇൻസ്പെക്ടർ സുമിത്ത് കുമാർ കെ, എ.എസ്.ഐ ഗിരീഷ് കെ.ആർ, എ.എസ്സ് രഞ്ജിനി, എച്ച്.ഐ അയന, ജെ.എച്ച്.ഐ ശ്രീജിത്ത് കെ.ബി, കെ.സി സെയ്ത് മുഹമ്മദ്, സൽമ, നൗഷാദ് പി.എം, സാവിത്രി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button