Koodaranji

പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിൽ ബോധവത്കരണവും എക്സിബിഷനും നടത്തി

കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിൽ ബോധവത്കരണവും എക്സിബിഷനും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, പഞ്ചായത്ത്‌ ഭരണസമിതി അംഗം ബാബു മൂട്ടോളി, ജോസ് തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി പി.കെ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റ്റർ മറീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

ആയുർവേദ ഡോക്ടർ കൃഷ്‌ണേന്ദു പോഷകാഹാര പ്രാധാന്യത്തെ കുറിച്ച് ബോധവതകരണ ക്ലാസ്സ്‌ നൽകി. രാജ്യത്തെ 6 വയസ്സിന് താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യം ഉദ്ദേശിച്ചാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 2018 മുതൽ പോഷണൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 30 വരെ പോഷൻ മാസം ആചരിച്ചു വരുന്നു. പോഷകാഹാര കുറവുകളെ കുറിച്ച് ജനങ്ങളെ അവബോധരാക്കുക എന്നതാണ് മിഷൻ പോഷന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
പരിപാടിയുടെ ഭാഗമായി പോഷകാഹാര എക്സിബിഷൻ സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button